ErnakulamLatest NewsKeralaNattuvarthaNews

മോദി ഭരണം ഇല്ലാതാക്കാനുള്ള നടപടികള്‍ വരുന്ന പാർട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും: കോടിയേരി ബാലകൃഷ്ണൻ

കേരളത്തില്‍ ആക്രമണങ്ങൾ നടക്കാത്തത് കമ്യൂണിസ്റ്റുകാരുള്ളതുകൊണ്ട്

കൊച്ചി: മതനിരപേക്ഷതയ്‌ക്ക് മോദി ഭരണം ഉയര്‍ത്തുന്നുവെന്നും മോദി ഭരണം ഇല്ലാതാക്കാനുള്ള നടപടികള്‍ വരുന്ന പാർട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അസമിലും, ബംഗളൂരുവിലും നടക്കുന്ന അക്രമങ്ങൾ കേരളത്തില്‍ നടക്കാത്തത് ഇവിടെ കോണ്‍ഗ്രസ് ഉള്ളതുകൊണ്ടല്ല, കമ്യൂണിസ്റ്റുകാരുള്ളതുകൊണ്ടാണെന്നും എല്‍ഡിഎഫ് ഭരണത്തില്‍ അത് നടക്കില്ലെന്നും കോടിയേരി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളേക്കാൾ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കോടിയേരി കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ കോൺഗ്രസ്‌ വിടുന്നവർ സിപിഐ എമ്മിലേക്ക്‌ വരാൻ അറച്ചുനിന്നിരുന്നുവെന്നും ഇന്ന്‌ എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്ന പാർട്ടിയായി സിപിഎം മാറിഎന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ ഒരേസമയത്ത്‌ ഹിന്ദു, മുസ്ലിം വർഗീയത ഇളക്കിവിടുകയാണെന്നും ഇത്‌ ബിജെപിക്ക് ഗുണകരമാകുമെന്നും കോടിയേരി പറഞ്ഞു. ഇത്‌ തിരിച്ചറിഞ്ഞാണ്‌ മുസ്ലിങ്ങൾ അടക്കമുള്ള വലിയ ജനവിഭാഗം സിപിഐ എമ്മിനൊപ്പം അണിനിരക്കുന്നതെന്നും മലപ്പുറം ജില്ലയിൽ 42 ശതമാനം വോട്ടർമാരും എൽഡിഎഫിന്‌ വോട്ട്‌ ചെയ്‌തവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button