Latest NewsKerala

സിപിഐയിൽ ചേർന്നവരെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ച സംഭവത്തിൽ നടപടിയെടുക്കാതെ പൊലീസ്, പ്രതിഷേധം

കാലടി പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റിന്‍ ബേബി എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്

എറണാകുളം: കാലടിയില്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നവരെ ആക്രമിച്ച കേസിൽ നടപടിയില്ലാത്തതിൽ പ്രതിഷേധം. പൊലീസ് പ്രതികളെ സഹായിക്കുകയാണെന്നാണ് സി.പി.ഐയുടെ ആരോപണം. ഇതിനെതിരെ പൊലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെയുള പ്രതിഷേധസമരങ്ങൾക്കാണ് സി.പി.ഐ ഒരുങ്ങുന്നത്. കാലടി പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റിന്‍ ബേബി എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്നാണ് സി.പി.ഐ ആരോപണം. ആക്രമണത്തിന് നേതൃത്വം കൊടുത്തയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാകണം സി.പി.ഐ ആക്ഷേപമുയർത്തുന്നു. വീടുകേറിയാണ് സംഘം ആക്രമണം നടത്തിയത്. സി.പി.എം വിട്ട് ഏതാനും പ്രവർത്തകർ സി.പി.ഐയിലേയ്ക്ക് പോയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലവിലുണ്ടായിരുന്നു. ഒരാളുടെ ചെവിക്കും മറ്റാരാളുടെ വയറിനുമായിരുന്നു വെട്ടേറ്റത്.

വീടിനും കേടുപാടുകൾ വരുത്തി. തുടർന്ന് ആശുപത്രിയിലെത്തിയും പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് സി.പി.ഐ പ്രദേശീക നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രതിഷേധ സമരങ്ങളിലേയ്ക്ക് കടക്കാനുള തീരുമാനം. പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വികരിക്കുന്നതെന്നും സി.പി.ഐ നേതാക്കൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button