ആമ്പല്ലൂര്‍: ബൈക്കിനു പിറകില്‍ ലോറിയിടിച്ച് യുവാവിന് പരിക്ക്. ദേശീയപാത പുതുക്കാട് ആണ് സംഭവം. ലോറിയുടെ അടിയില്‍ കുടുങ്ങിയ ബൈക്ക് ഫയര്‍ഫോഴ്സെത്തിയാണ് പുറത്തെടുത്തത്. അപകടത്തില്‍ തെറിച്ചുവീണ ബൈക്ക് യാത്രിക്കാരന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Read Also : സർക്കാരിന്റെ ലാപ്ടോപ്പുകള് തിരിച്ചുനല്‍കി ആദിവാസി വിദ്യാര്‍ഥികള്‍: ‘ഉണ്ടായിട്ടും പ്രയോജനമില്ല’
തിങ്കളാഴ്ച രാവിലെ പുതുക്കാട് പൊലീസ് സ്റ്റേഷന് സമീപത്തെ യൂ-ടേണിലായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
പെട്ടെന്ന് ബ്രേയ്ക്കിട്ട ബൈക്കിന് പിറകില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. സംഭവമറിഞ്ഞ് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.
Post Your Comments