മുംബൈ: ഹൂക്ക പാര്‍ലറിൽ സുഹൃത്തുകൾക്കൊപ്പമെത്തിയ നടിയെ എന്‍സിബി ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു. ഭീഷണികൾക്ക് പിന്നാലെ പിന്നാലെ നടി താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍.
ഭോജ്പുരി സിനിമകളില്‍ അഭിനയിച്ചിരുന്ന 28കാരിയെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്‍സിബി ഉദ്യോഗസഥര്‍ ചമഞ്ഞ് താരത്തെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച രണ്ടുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
read also: വെള്ളം നിറച്ച ഡ്രമ്മില്‍ കുഞ്ഞിന്റെ മൃതദേഹം : മാതാവ് അറസ്റ്റില്‍
മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെയാണ് നടി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. സുരജ് പര്‍ദേസി, പ്രവീണ്‍ വാലിമ്ബെ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഡിസംബര്‍ 20ന് നടിയും സുഹൃത്തുക്കളും ഹൂക്ക പാര്‍ലറിലെത്തിയപ്പോഴാണ് തട്ടിപ്പുസംഘം നടിയെ ഭീഷണിപ്പെടുത്തിയത്. 40 ലക്ഷം രൂപ തരണമെന്നും ഇല്ലെങ്കിൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തിലാണ് താരം ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം.
Post Your Comments