മുംബൈ: ആറുമാസം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന പരാതിയിൽ അമ്മ അറസ്റ്റിൽ. നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് 30 വയസുള്ള ശാന്ത ചവാനെയാണ് അറസ്റ്റിലായത്. താനെ മഹാത്മ ഫൂലെ ചേരിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
തുടര്‍ച്ചയായി ചുമയ്ക്കുന്നത് കണ്ട് കുഞ്ഞിന് ചുമയുടെ സിറപ്പ് അമിതമായി നല്‍കുകയായിരുന്നു. ഇതാകാം കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഭയന്നുപോയ യുവതി മൃതദേഹം വെള്ളം നിറച്ചുവച്ചിരുന്ന ഡ്രമ്മില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കാണാനില്ല എന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി.
read also: വാളയാർ കേസ്: കുറ്റപത്രം സമർപ്പിച്ച് സിബിഐ, പ്രതികൾ പഴയത് തന്നെ
ചേരിക്ക് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച രാവിലെ കുഞ്ഞിനെ ഡ്രമ്മില്‍ നിന്ന് കണ്ടെത്തി. ഉടനെ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
അയല്‍വാസികളെ ചോദ്യം ചെയ്തപ്പോൾ കുഞ്ഞ് അസുഖബാധിതനായിരുന്നുവെന്നും അമ്മയാണ് കുഞ്ഞിനെ ശ്രൂശ്രൂഷിച്ചിരുന്നതെന്നും പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു. വീട്ടുകാര്‍ ശകാരിക്കുമെന്ന് ഭയന്നാണ് യുവതി വ്യാജ പരാതി നല്‍കിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
Post Your Comments