തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ അറസ്റ്റിലായി. മാരായമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന കാഞ്ഞിരംകുളം സ്വദേശിനി അഞ്ജുവാണ് പിടിയിലായത്.
അഞ്ജുവിന്റെ ആണ്‍സുഹൃത്തിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളെ ചോദ്യം ചെയ്‌തിലൂടെ അഞ്ജു മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവില്‍ കഴിയുകയാണെന്ന് മനസിലാക്കിയ പോലീസ് അവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് കുട്ടിയ വിറ്റതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
37 വയസിനുള്ളില്‍ ഏഴ് കുട്ടികളെ പ്രസവിച്ചുവെന്നു ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഇതില്‍ രണ്ട് കുട്ടികള്‍ ഇവരുടെ ആദ്യ ഭര്‍ത്താവിന്റെ കൂടെയും മൂന്ന് കുട്ടികള്‍ ഇവരുടെ ഒപ്പവും ഒരു കുട്ടി മരിച്ചു പോവുകയും ഒരു കുട്ടിയെ വില്‍ക്കുകയും ചെയ്‌തുവെന്നുമാണ് ഇവര്‍ പറയുന്നത്.
തൈക്കാട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് പ്രസവിച്ച് നാലാം ദിവസം കരമന സ്വദേശിയ്ക്ക് കൈമാറിയത്.
Post Your Comments