കാബൂൾ: സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യം വിലക്കിക്കൊണ്ട് താലിബാൻ. തനിച്ചു ദൂരയാത്രകൾ ചെയ്യാൻ സ്ത്രീകൾക്ക് അനുവാദമില്ലെന്ന പ്രഖ്യാപനമാണ് താലിബാൻ ഭീകരർ പുതുതായി ഇറക്കിയത്.
ഒരു പുരുഷ കുടുംബാംഗം ഒപ്പമില്ലാതെ ഒരു സ്ത്രീയെ 72 കിലോമീറ്ററിനപ്പുറം യാത്രചെയ്യാൻ അനുവദിക്കില്ലെന്ന് താലിബാൻ മന്ത്രിസഭാ വക്താവ് സാദേക് ആകിഫ് മുജാഹിർ വ്യക്തമാക്കി. യാത്ര ചെയ്യുമ്പോൾ ഹിജാബ് അണിയണമെന്നും, അല്ലാത്തവർക്ക് വാഹന ഉടമകൾ ലിഫ്റ്റ് നൽകരുതെന്നും താലിബൻ ഭീകരർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ കർശനമായി പരാമർശിക്കുന്നുണ്ട്.
ചെറിയ യാത്രകൾക്ക് ഒഴികെ, ബാക്കി എല്ലായ്പ്പോഴും ഒരു പുരുഷന്റെ സാന്നിധ്യം അനിവാര്യമാണെന്ന് താലിബാൻ ചൂണ്ടിക്കാട്ടി. വാഹനങ്ങളിൽ സംഗീതം കേൾക്കാൻ പാടില്ലെന്നും, വനിതാ അവതാരകർ ടിവിയിൽ വാർത്ത അവതരിപ്പിക്കുമ്പോൾ ഹിജാബ് ധരിക്കണമെന്നും താലിബാൻ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
Post Your Comments