Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 325 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 325 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 117 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ശനിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ എസ്ഡിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എം.സാലിമിന് നട്ടെല്ലിനു പരിക്ക് :എസ്ഡിപിഐയുടെ ആരോപണം

5,52,406 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,40,744 പേർ രോഗമുക്തി നേടി. 8,870 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 32 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 4,93,26,706 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: ഒമിക്രോണ്‍ വ്യാപിക്കുന്നു, തീവ്രാവസ്ഥ നേരിടാന്‍ സുസജ്ജം, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button