CinemaMollywoodLatest NewsBollywoodNewsIndia

നടന്‍ സല്‍മാന്‍ ഖാനെ പാമ്പു കടിച്ചു

ബോളിവുഡ് താരം സല്‍മാന്‍ ഖാന് പാമ്പു കടിയേറ്റു. ഞായറാഴ്ച രാവിലെയാണ് പന്‍വേലിലെ ഫാം ഹൗസില്‍ വച്ചാണ് സംഭവം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനായി ഫാം ഹൗസില്‍ എത്തിയതായിരുന്നു താരം. പാമ്പുകടിയേറ്റ ഉടൻ തന്നെ താരത്തെ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയക്കുകയും ചെയ്തു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനാണ് നടന്‍ ഫാം ഹൗസിലെത്തിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ക്രിസ്മസ് രാത്രിയില്‍ താരത്തിന്റെ ഫാം ഹൗസില്‍ പാര്‍ട്ടി നടന്നിരുന്നു. ലോക്ഡൗണ്‍ കാലത്തും താരം ഫാം ഹൗസിലാണ് ചിലവഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button