ഉനകൊട്ടി: ബംഗ്ലാദേശ് അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ആറ് അംഗങ്ങൾ അടങ്ങുന്ന റോഹിങ്ക്യൻ കുടുംബത്തെ ശനിയാഴ്ച ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നാല് കുട്ടികളടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. അറസ്റ്റിനു ശേഷം റോഹിങ്ക്യൻ കുടുംബത്തെ കൈലാഷഹർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു, ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
മേഘാലയയിലെ ദൗക്കിൽ നിന്നുമാണ് ഇവർ നുഴഞ്ഞുകയറിയത്. ത്രിപുര പോലീസ് ത്രിപുര സ്റ്റേറ്റ് റൈഫിൾസിന്റെ (ടിഎസ്ആർ) സഹായത്തോടെ കൈലാസഹറിന് സമീപമുള്ള ഗൗർനഗർ ബ്ലോക്കിലെ ഇച്ചാബ്പൂർ പ്രദേശത്തെ സഹ്നാജ് അലിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. സ്ഥലത്ത് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ബംഗ്ലാദേശിൽ നിന്ന് മേഘാലയയിലെ ദൗക്കി വഴിയാണ് ഇവർ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതെന്ന് കുടുംബനാഥൻ അബ്ദുൾ റക്കിം (32) വെളിപ്പെടുത്തി. പിന്നീട് റോഹിങ്ക്യൻ കുടുംബം അസമിലേക്ക് പോയി, അവിടെ നിന്ന് അഗർത്തലയിലേക്ക് ട്രെയിൻ വഴിയായിരുന്നു യാത്ര.
വ്യാജരേഖകൾ സൃഷ്ടിച്ചെടുത്ത ഇന്ത്യൻ പൗരന്മാരാണെന്ന് സ്ഥാപിക്കാൻ റോഹിങ്ക്യൻ കുടുംബം പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. അസമിൽ നിന്നും ട്രെയിൻ മാർഗം അഗർത്തലയിൽ എത്തിയ ഇവർ പിന്നീട് ഇച്ചബ്പൂരിലെ വടക്കൻ ത്രിപുര മേഖലയിലേക്ക് മാറുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 2018 നും 2021 മാർച്ചിനും ഇടയിൽ കുറഞ്ഞത് 108 റോഹിങ്ക്യൻ അഭയാർത്ഥികളെയാണ് പോലീസ് ത്രിപുരയിൽ നിന്നും അറസ്റ്റ് ചെയ്തത്. വംശീയതയോ മതമോ നോക്കാതെ വിദേശികളുടെ കടന്നുകയറ്റത്തിനെതിരെ സർക്കാർ ത്രിപുരയിൽ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തണമെന്ന് ത്രിപുരയിലെ സംഘടനകൾ അഭിപ്രായപ്പെട്ടു.
Post Your Comments