YouthLatest NewsNewsMenWomenBeauty & StyleLife StyleHealth & Fitness

മാതള ജ്യൂസിന്റെ ​ഗുണങ്ങൾ

മാതളനാരങ്ങ സ്ഥിരമായി കഴിച്ചാൽ രോഗപ്രതിരോധ ശേഷി വര്‍ധിക്കും

നിരവധി പോഷകങ്ങളടങ്ങിയ ഒരു ഫലമാണ് മാതളം. വിറ്റാമിന്‍ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയിരിക്കുന്നു. മാതളനാരങ്ങ സ്ഥിരമായി കഴിച്ചാൽ രോഗപ്രതിരോധ ശേഷി വര്‍ധിക്കും.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് മാതളനാരങ്ങ നല്ലതാണ്. മാതളനാരകത്തിന്‍റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. ദിവസവും ഒരു ​ഗ്ലാസ് മാതള ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Read Also : ബിജെപിക്ക് രാജ്യത്തെ പല ഭാഗത്തെയും സ്ഥലപ്പേരുകൾ മാറ്റുന്ന രോഗം ബാധിച്ചിരിക്കുകയാണ്: അസദുദ്ദീന്‍ ഒവൈസി

വ്യക്കരോഗങ്ങളെ തടയാന്‍ മാതള ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. വ്യക്കരോഗികള്‍ ദിവസവും ഒരു ​​ഗ്ലാസ് മാതള ജ്യൂസ് കുടിക്കേണ്ടത് അത്യാവശ്യമാണ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച്‌ കളയാന്‍ മാതളം സ​ഹായിക്കും. ഹൃദയത്തില്‍ അടിയുന്ന കൊഴുപ്പിനെ അകറ്റാന്‍ മാതള ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. ഹൃദയത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള ജ്യൂസ് കുടിക്കുമ്പോള്‍ കുറയും. ഇത് ധാരാളം ഹൃദയപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

കുട്ടികളില്‍ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്. കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും മാതളനാരങ്ങ നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.ദഹന പ്രശ്‌നങ്ങള്‍ക്കും മാതള ജ്യൂസ് മികച്ചതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button