Latest NewsKeralaIndia

‘ഏതാണ്ടൊക്കെ ചെയ്തുകളയും എന്നാണ് സ്വയം കരുതുന്നത്’: എസ്ഡിപിഐക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

വലിയ രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

കണ്ണൂർ: എസ്ഡിപിഐയും ആർഎസ്എസും പരസ്പരം വളമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന കാലഘട്ടമാണ്. ഇതിനിടെ സംഘപരിവാറിനെ നേരിടാൻ അവർ മതിയെന്നാണ് ന്യൂനപക്ഷ വിഭാഗത്തിലെ ചില തീവ്രവാദിവിഭാഗങ്ങള്‍ കരുതുന്നത്. എന്തൊക്കെയോ ചെയ്തു കളയും എന്നാണ് എസ്ഡിപിഐ കരുതുന്നത്. വലിയ രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

പാറപ്രത്ത് സിപിഐഎം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ എസ്ഡിപിഐ വിമർശനം.എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മുസ്ലിംങ്ങള്‍ക്ക് രക്ഷയില്ല എന്ന് വരുത്തിത്തീർക്കാൻ നോക്കിയാണ് പല പ്രവർത്തനങ്ങളും. തങ്ങളാണ് ന്യൂനപക്ഷങ്ങളുടെ രക്ഷകർ എന്നാണു ഇവരുടെ ഭാവം എന്നും പിണറായി പറഞ്ഞു. അതേസമയം മുസ്‌ലിം ലീഗിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു.

മുസ്ലിംമിന്റെ വികാരം പ്രകടിപ്പിക്കാനെന്നു പറഞ്ഞ് വിളിച്ച മുദ്രവാക്യങ്ങള്‍ എല്ലാവരും കേട്ടതല്ലേ, തന്റെ പിതാവിനെ പോലും അതിലേക്ക് വലിച്ചിട്ടു. വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ലെന്നതാണ് വാസ്തവം. അതുകൊണ്ടാണ് ചർച്ച ചെയ്യാമെന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ലീഗിന് മാത്രം ഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button