Latest NewsSaudi ArabiaNewsInternationalGulf

16 വയസിന് മുകളിൽ പ്രായമുള്ളവർക്കും ബൂസ്റ്റർ ഡോസ് ലഭിക്കും: തീരുമാനവുമായി സൗദി

ജിദ്ദ: 16 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. 18 വയസ് കഴിഞ്ഞവർക്ക് മാത്രമായിരുന്നു സൗദിയിൽ ബൂസ്റ്റർ ഡോസ് ലഭിച്ചിരുന്നത്. കോവിഡ് വൈറസ് വ്യാപനം വർധിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കോവിഡ് വ്യാപനം തടയുന്നതിന് ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യം ഏറെയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Read Also: മൂന്ന് ദിവസത്തിനുള്ളിൽ ഗാനം നീക്കം ചെയ്തില്ലെങ്കിൽ നടപടി: സണ്ണി ലിയോണിന് മുന്നറിയിപ്പ് നൽകി മധ്യപ്രദേശ് മന്ത്രി

അതേസമയം സൗദിയിൽ അഞ്ചു വയസ്സ് മുതൽ 11 വയസു വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. കോവിഡ് വ്യാപനം തടയാൻ എല്ലാവരും കോവിഡ് വാക്‌സിനുകൾ പൂർണമായി സ്വീകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചിരുന്നു.

ഒമിക്രോൺ വ്യാപനം പകുതി ലോകരാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ എല്ലാവരും ജാഗ്രത പാലിക്കണം. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ എല്ലാവരും രാജ്യത്തിനു പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി ജനങ്ങളോട് നിർദ്ദേശിച്ചിരുന്നു.

Read Also: സൗദിയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ വർധിക്കുന്നു: മൈക്രോ സംരംഭങ്ങളുടെ എണ്ണത്തിലും വർധനവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button