Latest NewsIndia

കശ്മീരിൽ വൻ ഏറ്റുമുട്ടൽ: ഐഎസ് ഭീകരനെ വധിച്ച് സൈന്യം

ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ് ഗ്രൂപ്പാണിത്.

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ശനിയാഴ്ച കശ്മീരിലെ രണ്ട് വ്യത്യസ്ത ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു. രണ്ട് ലഷ്‌കർ ഭീകരർ ഉൾപ്പടെയുള്ളവരെയാണ് സൈന്യം വധിച്ചത്. ഇതിനു പുറമെയാണ് ഇന്ന് പുലർച്ചെ ഐഎസ് ഭീകരനെ സൈന്യം വധിച്ചത്.

കശ്മീരിലെ അനന്തനാഗിലുള്ള ശ്രീഗുഫ്വാര മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ഭീകരൻ തീവ്രവാദ സംഘടനയായ ഐഎസ്‌ജെകെയുടെ ഭീകരനാണ് എന്നാണ് വിവരം. ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ് ഗ്രൂപ്പാണിത്.

read also: കൊച്ചിയിൽ പോലീസിനും നാട്ടുകാർക്കുമെതിരെയുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം വരാനിരിക്കുന്ന അപകട സൂചനയോ?

കദിപോറ സ്വദേശിയായ ഫഹീം ഭട്ട് ആണ് കൊല്ലപ്പെട്ട ഐഎസ് ഭീകരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജ്‌ബെഹ്‌റ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ മുഹമ്മദ് അഷ്‌റഫിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഫഹീം ഭട്ട് ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button