
ഭോപ്പാൽ: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മ്യൂസിക് ആല്‍ബമായ ‘മധുബന്‍ മേം രാധികാ നാച്ചെ’യ്‌ക്കെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. സണ്ണി ലിയോൺ അഭിനയിച്ച പുതിയ ഗാനം മൂന്ന് ദിവസത്തിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നായിരുന്നു നരോത്തം മിശ്ര പറഞ്ഞു.
നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും ആരോപിച്ച് നേരത്തെ തന്നെ മഥുരയിലെ പുരോഹിതന്മാർ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണ്‍ ആൽബത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
‘മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ വന്‍ മരമാകും’: തുഷാര്‍ വെള്ളാപ്പള്ളി
‘കുറച്ചുപേർ നിരന്തരമായി ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തുകയാണ്. ഷാരിബ്, തോഷിക്ക് ഗാനം ഒരുക്കണമെങ്കിൽ അവരുടെ മതവുമായി ബന്ധപ്പെട്ട ഗാനം ഒരുക്കൂ.ഇത്തരത്തിലുള്ള ഗാനങ്ങൾ ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു. മൂന്ന് ദിവസത്തിനുള്ളിൽ വീഡിയോ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകും’. നരോത്തം മിശ്ര പറഞ്ഞു.
അതേസമയം വിവാദ ആൽബത്തിലെ ഗാനത്തിന്റെ വരികൾ മാറ്റാൻ മ്യൂസിക് കമ്പനിയായ സരിഗമ തീരുമാനിച്ചു. പുതിയ ഗാനം 3 ദിവസത്തിനകം എല്ലാ പ്ലാറ്റ്‌ഫോമുകളിലും അപ്‌ലോഡ് ചെയ്യുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
Post Your Comments