KeralaLatest NewsNews

കിഴക്കമ്പലത്തെ ആക്രമണം ഒറ്റപ്പെട്ടത്, അതിഥി തൊഴിലാളികളെ മുഴുവന്‍ വേട്ടയാടരുത്: എം.ബി രാജേഷ്

തിരുവനന്തപുരം: കൊച്ചിയിൽ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പേരിൽ അതിഥി തൊഴിലാളികളെ മുഴുവന്‍ വേട്ടയാടരുതെന്നും ആവശ്യപ്പെട്ട് സ്പീക്കർ എം.ബി രാജേഷ്. ആരു നടത്തിയാലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളായി കണ്ടാല്‍ മതിയെന്നും അതിന്റെ പേരിൽ അതിഥി തൊളിലാകളെ മുഴുവൻ ഒറ്റപ്പെടുത്താൻ സമ്മതിക്കില്ലെന്നുമായിരുന്നു സ്പീക്കർ വ്യക്തമാക്കിയത്.

അതേസമയം, കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍‌ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. അതേസമയം ഈ സംഭവത്തിനു പിന്നാലെ പോലീസുകാർക്കും സർക്കാർ സംവിധാനങ്ങൾക്കും നേരെ വിമർശനം ഉയരുന്നുണ്ട്.

Also Read:വനിതാ വികസന കോര്‍പ്പറേഷനില്‍ വാര്‍ഡന്‍ തസ്തികയിൽ ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

യാതൊരു രേഖകളുമില്ലാതെ നിരവധി അന്യസംസ്ഥാന തൊഴിലാളികൾ പല ക്യാമ്പിലും തമ്പടിച്ചിരിക്കുന്നതായും വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി വോട്ടുബാങ്ക് ആക്കാനാണ് ചില പാർട്ടികളുടെ ലക്ഷ്യമെന്നും സംഭവത്തിന്റെ പശ്ചാത്തലത്തിൽ പലരും സോഷ്യൽ മീഡിയ വഴി ആരോപിക്കുന്നു. കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ തകർത്തത് മൂന്ന് പൊലീസ് ജീപ്പുകൾ ആണെന്ന് പോലീസിന്റെ സ്ഥിരീകരണം. അഞ്ഞൂറോളം അന്യസംസ്ഥാന തൊഴിലാളികളാണ് അക്രമം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button