നാരങ്ങ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ നാരങ്ങയുടെ അമിത ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് എത്ര പേർക്ക് അറിയാം? നാരങ്ങകള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അപകടമുണ്ടാക്കും.
നാരങ്ങാവെള്ളം പലപ്പോഴും വയറിന് വളരെ ഗുണം ചെയ്യും. എന്നാല്‍ നാരങ്ങ വെള്ളത്തില്‍ അധികമായി പിഴിഞ്ഞെടുക്കുന്നത് ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം (GIRD), ആസിഡ് റിഫ്‌ലക്‌സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
Read Also : ബാലറ്റിന് പകരം ഭരണം നേടിയത് ബുള്ളറ്റിലൂടെ: അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടു
അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്റെ അഭിപ്രായത്തില്‍ നാരങ്ങകള്‍ വളരെ അസിഡിറ്റി ഉള്ളവയാണ്, അതിനാല്‍ ആവര്‍ത്തിച്ചുള്ള എക്‌സ്‌പോഷര്‍ നിങ്ങളുടെ പല്ലിന്റെ ഇനാമലിന് കേടുവരുത്തും. നാരങ്ങാവെള്ളമോ മറ്റോ കഴിച്ചയുടനെ നിങ്ങള്‍ പല്ല് തേക്കുന്നത് ഒഴിവാക്കുകയും ഉടനടി ശുദ്ധമായ വെള്ളം കുടിക്കുകയും വേണം.
Post Your Comments