Latest NewsJobs & VacanciesEducationCareerEducation & Career

ബിവറേജസ് കോര്‍പ്പറേഷനില്‍ ഒഴിവ്: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജനറല്‍ മാനേജര്‍, അക്കൗണ്ട് ഓഫീസര്‍ തസ്തികകളില്‍ ഒഴിവ്. ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ അല്ലെങ്കില്‍ നേരിട്ടുള്ള നിയമനമാകും. ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.

Read Also : പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞു: തോട്ടില്‍ വീണ യുവാവിന് ദാരുണാന്ത്യം

ജനറല്‍ മാനേജര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും എം.ബി.എ.യും കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സി.എ./ ഐ.സി.ഡബ്ലു.എ എന്നിവയാണ് യോഗ്യത.

രണ്ട് തസ്തികയിലേക്കും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 50 വയസാണ്. ബയോഡേറ്റയും യോഗ്യതാരേഖകളുടെ പകര്‍പ്പുകളുമടങ്ങിയ അപേക്ഷ Chairman & Managing Director, Kerala State Beverages (M&M) Corporation Limited, Bevco Tower, Vikas Bhavan PO, Palayam, Thiruvananthapuram 695033 എന്ന വിലാസത്തിലേക്ക് അയയ്ക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button