MalappuramKeralaNattuvarthaLatest NewsNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ : കു​പ്ര​സി​ദ്ധ ഗു​ണ്ടാ ത​ല​വ​ൻ പൊലീസ് പിടിയിൽ

പൊ​ന്നാ​നി ന​ഗ​രം സ്വ​ദേ​ശി ഏ​ഴു​കു​ടി​ക്ക​ൽ വീ​ട്ടി​ൽ ഷ​മീ​മാ​ണ് (27) പൊലീസ് പിടിയിലായത്

പൊ​ന്നാ​നി: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ ഗു​ണ്ടാ ത​ല​വ​ൻ പൊലീസ് പിടിയിൽ. പൊ​ന്നാ​നി ന​ഗ​രം സ്വ​ദേ​ശി ഏ​ഴു​കു​ടി​ക്ക​ൽ വീ​ട്ടി​ൽ ഷ​മീ​മാ​ണ് (27) പൊലീസ് പിടിയിലായത്. പൊ​ന്നാ​നി പൊ​ലീ​സാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

15-ഓ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ മയക്കുമരുന്ന് മാ​ഫി​യ​യു​ടെ ത​ല​വ​നും കൂ​ടി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ഗു​ണ്ടാ ലി​സ്റ്റി​ലു​ള്ള​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

പൊ​ന്നാ​നി​യി​ലെ ഗു​ണ്ടാ ലി​സ്റ്റി​ൽ പ്ര​ധാ​നി​യാ​യ ഇ​യാ​ൾ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ർ​മ റോ​ഡ്, ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ച് ദ​മ്പ​തി​മാ​രെ​യും ക​മി​താ​ക്ക​ളെ​യും അ​ക്ര​മി​ച്ച് പി​ടി​ച്ചു​പ​റി ന​ട​ത്ത​ലാ​ണ് ഇ​യാ​ളു​ടെ പതിവ്.

Read Also : യു.എസ്-സഖ്യസേനയിലെ അഫ്ഗാനികൾ ഇപ്പോഴും അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നു : തിരിഞ്ഞു നോക്കാതെ അമേരിക്ക

ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ന്നാ​നി സി.​ഐ വി​നോ​ദ് വ​ലി​യാ​റ്റൂ​ർ, എ​സ്.​ഐ കൃ​ഷ്ണ​ലാ​ൽ, പൊ​ലീ​സു​കാ​രാ​യ മ​ഹേ​ഷ്, നി​ഖി​ൽ എ​ന്നി​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button