കാബൂൾ: അമേരിക്കയോടും സഖ്യകക്ഷികളോടുമൊപ്പം ചേർന്ന് താലിബാനെതിരെ യുദ്ധം ചെയ്ത അഫ്ഗാനി പൗരന്മാർ ഇപ്പോഴും രാജ്യത്ത് കുടുങ്ങിക്കിടക്കുന്നു. ആയിരക്കണക്കിന് പേരാണ് നിസ്സഹായരായി അഫ്ഗാൻ അതിർത്തികൾക്കുള്ളിൽ കുടുങ്ങിപ്പോയത്.
സ്വന്തം സൈനികരെ സമ്പൂർണമായി പിൻവലിച്ച അമേരിക്ക, ഇവരുടെ സുരക്ഷയുടെ കാര്യം അവഗണിച്ചത് ലോകവ്യാപകമായി വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു. പഞ്ച്ഷീർ താഴ്‌വരയിലെ അവസാന പ്രതിരോധവും പൊളിഞ്ഞതോടെ അത് ഹിറ്റായി മാറിയ താലിബാൻ, പഴയ അഫ്ഗാൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊല്ലുകയാണ്.
താലിബൻ ഭീകരരുടെ സൈന്യം കുടുംബസമേതം ഇവരെ വകവരുത്തുകയാണെന്ന് സ്പുട്നിക് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. ഇത് താലിബാൻ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയാണ് നടക്കുന്നത്. സ്പുട്നിക്കിനെ കൂടാതെ, നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments