തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സർക്കാർ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സി പി ഐ സംസ്ഥാനഅസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു. പദ്ധതിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളുടെയും വിശദാംശങ്ങൾ അറിയില്ല.കെ റെയിലിൽ പദ്ധതിയെ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. കെ റെയിൽ വികസനത്തിന് അനിവാര്യമെന്നും പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട് എത്രപേരെ കുടിയൊഴിപ്പിക്കുന്നു, ഇവരുടെ പുനരധിവാസം തുടങ്ങിയവയില്‍ ഇതുവരെ വ്യക്തതതയില്ല. ഈ ആശങ്കകള്‍ ദൂരീകരീകരിച്ച് പദ്ധതി നടപ്പിലാക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.
Read Also : ബംഗ്ളാദേശിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ റോഹിങ്ക്യൻ കുടുംബം അറസ്റ്റിൽ, വ്യാജരേഖ ചമയ്ക്കാൻ ശ്രമം
ഇതിനിടെ ഇടത് സംഘടനായ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയർത്തുന്ന വിയോജിപ്പുകൾ പരിശോധിക്കുമെന്നും ആശങ്കകൾ ദുരീകരിച്ച് മുന്നോട്ട് പോകുമെന്നും വ്യാഴാഴ്ച കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ ഉയർത്തുന്ന വിമർശനങ്ങളിൽ ഉറച്ച് നിൽക്കുകയാണ് പരിഷത്ത്. ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ച് കെ റെയിൽ വിരുദ്ധ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് ഇന്ധനം പകർന്ന് ശാസ്ത്ര സാഹിത്യ പരിഷത്തും എത്തുന്നത്. കെ റെയിൽ സമ്പന്നരുടെ പദ്ധതിയെന്നാണ് പരിഷത്തിന്‍റെ വിമർശനം.
Post Your Comments