പത്തനംതിട്ട: സംസ്ഥാനത്ത് മിത്ത് വിവാദം ആളിക്കത്തുന്നതിനിടെ ചര്‍ച്ചയായി സിപിഐ ജില്ലാ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച ചിത്രം. ഗണപതി വിഗ്രഹങ്ങള്‍ക്കൊപ്പം നില്ക്കുന്ന ചിത്രമാണ് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയന് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതോടെ ചിത്രവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. എന്നാല്‍ വിവാദം ഉടലെടുത്ത സാഹചര്യത്തില്‍ ഈ ചിത്രം എന്തിന് പോസ്റ്റ് ചെയ്തുവെന്നത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതി പിടിയിൽ
മിത്ത് വാദത്തില്‍ സ്പീക്കര്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗണപതിക്കൊപ്പം ജില്ലാ സെക്രട്ടറിയുടെ സ്വന്തം ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.ഒരു യാത്രയുടെ തുടക്കം എന്നാണ് ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പ്.
അതേസമയം, സിപിഎം വര്‍ഗീയ പ്രചരണം നടത്തുന്നെന്ന ആരോപണം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. സിപിഎം യാഥാര്‍ത്ഥ വിശ്വാസികള്‍ക്കൊപ്പമാണെന്നും ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഎമ്മിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments