കൊല്ലം: ഭരണഘടന വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. ഭരണഘടനയുടെ അടിസ്ഥാനപരമായ സവിശേഷതകള്‍ മനസ്സിലാക്കാത്തവരാണ് സംസ്ഥാനത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെന്ന വിമർശനവുമായാണ് കെ പ്രകാശ് ബാബു രംഗത്തെത്തിയത്. കൊല്ലത്ത് സി.പി.ഐ സംഘടിപ്പിച്ച പികെ വാസുദേവന്‍ നായര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് സെഷൻസ് കോടതി
‘സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ്’- എന്നായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന.
Post Your Comments