ഝാൻസി : കോൺഗ്രസിന്റെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അനുകൂലമായി മുദ്രാവാക്യങ്ങൾ വിളിച്ച് ഒരു കൂട്ടം പെൺകുട്ടികൾ. ഝാൻസിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ മാരത്തൺ റാലിയിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികൾ ആണ് പ്രതിഷേധത്തിന്റെ ഭാഗമായി മോദിയ്ക്കും , യോഗിയ്ക്കും ജയ് വിളിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു.
മാരത്തൺ റാലിയിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികളോട് കോൺഗ്രസ് പ്രവർത്തകർ മോശമായി പെരുമാറിയതാണ് റാലിയിൽ മോദി-യോഗി മുദ്രാവാക്യം വിളികളിലേക്ക് നയിച്ചതെന്ന് മാദ്ധ്യമപ്രവർത്തക ശ്വേത ഭട്ടാചാര്യ ട്വിറ്ററിലൂടെ വ്യക്തമാക്കി. ‘ഈ ചിത്രങ്ങൾ ഝാൻസിയിൽ പ്രിയങ്കാ ഗാന്ധിയുടെ മാരത്തണിന്റെതാണ്! കോൺഗ്രസുകാർ അവരോട് മോശമായി പെരുമാറിയപ്പോൾ പെൺകുട്ടികൾ അവരോട് ‘ലഡ്കി ഹേ ലഡ് ശക്തി ഹേ’ എന്ന് പറയുകയും മോദി-മോദി, യോഗി-യോഗി എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി കോൺഗ്രസിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ലഡ്കി ഹുൻ ലഡ് ശക്തി ഹുൻ (ഞാൻ ഒരു പെൺകുട്ടിയാണ്, എനിക്ക് യുദ്ധം ചെയ്യാൻ കഴിയും) എന്ന രാഷ്ട്രീയ മുദ്രാവാക്യമാണ് പ്രിയങ്ക ഗാന്ധി യുപി പ്രചാരണത്തിലും ഉപയോഗിക്കുന്നത്’.- ശ്വേത ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.
പെൺകുട്ടികളെ കോൺഗ്രസ് പ്രവർത്തകർ പിടിച്ച് തള്ളുന്ന വീഡിയോ ബിജെപി നേതാവ് പ്രീതി ഗാന്ധിയും പങ്കുവെച്ചു . ‘ഒരു വശത്ത് പ്രിയങ്കഗന്ധി ജി, നിങ്ങൾ സ്ത്രീ ശാക്തീകരണത്തിന്റെ മുദ്രാവാക്യങ്ങൾ ഉയർത്തുന്നു, മറുവശത്ത്, നിങ്ങളുടെ പരിപാടിയിൽ നിങ്ങളുടെ പ്രവർത്തകർ പെൺകുട്ടികളെ മർദ്ദിച്ചു!! വളരെ ലജ്ജാകരമായ സംഭവം!!’- പ്രീതി ഗാന്ധി ട്വീറ്റ് ചെയ്തു.
Post Your Comments