കോട്ടയം: അറബിക്കടലില്‍ വലിയ പ്രതിഭാസങ്ങള്‍ നടക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം ശാസ്ത്രജ്ഞര്‍. ഇതോടെ കേരളത്തിലെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ഇവര്‍ വിലയിരുത്തുന്നു. വെള്ളപ്പൊക്കത്തിന് പുറമെ തീവ്ര വരള്‍ച്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ലോകപ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞന്‍ റോക്‌സി മാത്യു കോള്‍ നല്‍കിയിരിക്കുന്നത്.
അറബിക്കടലിന്റെ അന്തരീക്ഷം അമ്പരപ്പിക്കും വിധം മാറിയെന്നും റോക്‌സി മാത്യു പറഞ്ഞു. ഭാവി കാലാവസ്ഥാ മാറ്റം പരിഗണിച്ചുവേണം കേരളത്തിന്റെ എല്ലാ വികസന പദ്ധതികളും നടത്താന്‍.
വിശദമായ റിസ്‌ക് മാപ്പിംഗ് നടത്തി കേരളം ഇപ്പോള്‍ത്തന്നെ മുന്നൊരുക്കം നടത്തണം. ഉരുള്‍പൊട്ടല്‍ നേരിടാന്‍ സംയോജിത മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണമെന്നും റോക്‌സി മാത്യു കോള്‍ പറഞ്ഞു.
സമുദ്രത്തിന്റെ താപനില മാറുന്നതിനൊപ്പം കാലാവസ്ഥയും മാറുകയാണ്. കഴിഞ്ഞ നാല് ദശകങ്ങളില്‍ അറബിക്കടലിലുണ്ടായ ചുഴലിക്കാറിന്റെ എണ്ണം കൂടി. ഇനി വരുന്ന നാളുകളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടുതലായി അനുഭവപ്പെടാനാണ് സാധ്യതയെന്നും റോക്‌സി മാത്യു പറഞ്ഞു.
Post Your Comments