ഡല്‍ഹി: രാജ്യത്ത് കോവിഡ് -19 വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ പുറത്തിറക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത് താനാണെന്നും തന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ഞായറാഴ്ചയാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.
‘ബൂസ്റ്റർ ഡോസ് സംബന്ധിച്ച എന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതൊരു ശരിയായ നടപടിയാണ്. വാക്സിനുകളുടെയും ബൂസ്റ്ററുകളുടെയും സുരക്ഷ രാജ്യത്തെ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്’, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഡിസംബർ 22 ന് ട്വീറ്റിലൂടെ രാഹുൽ ഗാന്ധി രാജ്യത്ത് ബൂസ്റ്റർ ഡോസുകൾ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘നമ്മുടെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇപ്പോഴും വാക്സിനേഷൻ എടുത്തിട്ടില്ല. GOI എപ്പോഴാണ് ബൂസ്റ്റർ ഷോട്ടുകൾ ആരംഭിക്കുന്നത്’,” രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞിരുന്നു.
അതേസമയം, ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 10 മുതല്‍ ആരോഗ്യ, മുന്‍നിര പ്രവര്‍ത്തകര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും, ‘മുന്‍കരുതല്‍ ഡോസുകള്‍’ അല്ലെങ്കില്‍ കോവിഡ് -19 വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
केंद्र सरकार ने बूस्टर डोज़ का मेरा सुझाव मान लिया है- ये एक सही क़दम है। देश के जन-जन तक वैक्सीन व बूस्टर की सुरक्षा पहुँचानी होगी।#BoosterJab #VaccinateIndia https://t.co/wUW7eYhEme
— Rahul Gandhi (@RahulGandhi) December 26, 2021
Post Your Comments