PalakkadKeralaNattuvarthaLatest NewsNews

ഇരട്ടച്ചങ്കൻ എന്ന് പറഞ്ഞ് പിണറായി വിജയൻ ആളുകളെ പറ്റിക്കുന്നു, ആഭ്യന്തര വകുപ്പ് സമ്പൂർണമായി പരാജയപ്പെട്ടു: കെ സുരേന്ദ്രൻ

പാലക്കാട്: സംസ്ഥാനത്ത് ക്രമസമാധാന നില സമ്പൂർണമായി തകർന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള പോലീസിന് ഒന്നിനും ഒരു നിയന്ത്രണം ഇല്ലാതായിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇരട്ടച്ചങ്കൻ എന്ന് പറഞ്ഞ് പിണറായി വിജയൻ ആളുകളെ പറ്റിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് സമ്പൂർണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമവാഴ്ച സംരക്ഷിക്കാൻ അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ട സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്നും അന്യസംസ്ഥാന തൊഴിലാളികൾ അടക്കം അക്രമാസക്തരായി പോലീസ് വാഹനങ്ങൾ കത്തിക്കുകയും ക്രമസമാധാനം തകർക്കുകയും ചെയ്യുന്ന ലജ്ജാകരമായ സ്ഥിതിയിലേക്ക് കേരളം എത്തിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾ പോലും അക്രമത്തിലേക്ക് തിരിയുന്നത് പോലീസ് നിഷ്‌ക്രിയത്വത്തിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button