Latest NewsIndia

നാടിന്റെ അഭിമാനമായി ഒളിമ്പ്യൻ മീരാഭായ് ചാനു : ഒന്നരക്കോടി ഉപഹാരം നൽകി യോഗി ആദിത്യനാഥ്

ലക്നൗ: ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിന് ഒന്നരക്കോടി രൂപയുടെ ക്യാഷ് അവാർഡ് നൽകി ഉത്തർപ്രദേശ്. അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉപഹാരം സമ്മാനിച്ചത്. സ്വർണ്ണ മെഡൽ നേടിയവർക്ക് രണ്ടു കോടി രൂപയാണ് യുപി സർക്കാർ വാഗ്ദാനം ചെയ്തത്.

2020 ടോക്കിയോ ഒളിമ്പിക്സിൽ, ഭാരോദ്വഹനത്തിൽ വെള്ളി മെഡലാണ് മീരാഭായ് ചാനു കരസ്ഥമാക്കിയത്. ഇത്രയും പേരുടെ ആദരം ഏറ്റുവാങ്ങാൻ കഴിഞ്ഞത് എനിക്ക് വളരെ സന്തോഷമുണ്ടെന്നും, ഇങ്ങനെ ഒരു അനുഭവം തന്റെ ജീവിതത്തിൽ ആദ്യമാണെന്നും മീരാഭായ് ചാനു മാധ്യമങ്ങളോട് വ്യക്തമാക്കി.

49 കിലോ വെയിറ്റ് ഇനത്തിൽ മീരാഭായ് സ്വന്തമാക്കിയത് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ ആണ്. നാലു വെങ്കലം, രണ്ടു വെള്ളി, ഒരു സ്വർണ മെഡൽ എന്നിവയാണ് ഈ ഒളിമ്പിക്സിൽ ഇന്ത്യ കരസ്ഥമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button