റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. മിസൈൽ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. ഏഴു പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. രണ്ട് കടകൾക്കും 12 വാഹനങ്ങൾക്കും ആക്രമണത്തിൽ തകർന്നു.
വെള്ളിയാഴ്ച രാത്രിയാണ് സൗദിയിൽ ഹൂതി ആക്രമണംഉണ്ടായത്. ജിസാനിലെ സാംത ഗവർണറേറ്റിലാണ് ആക്രമണമുണ്ടായത്. ഇവിടെ മെയിൻ റോഡിൽ പ്രവർത്തിക്കുന്ന വ്യാപാര കേന്ദ്രങ്ങൾക്ക് തൊട്ടടുത്താണ് ഷെൽ പതിച്ചതെന്ന് സിവിൽ ഡിഫൻസ് വക്താവ് ലഫ് കേണൽ മുഹമ്മദ് അൽ ഹമ്മാദ് അറിയിച്ചു. മരണപ്പെട്ടവരിൽ ഒരാൾ സൗദി പൗരനും മറ്റൊരാൾ യമനിൽ നിന്നുള്ള പ്രവാസിയുമാണ്. പരിക്കേറ്റവർക്ക് ആശുപത്രിയിൽ മികച്ച ചികിത്സ നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: ക്രിസ്മസ്, പുതുവത്സര വേളകളിൽ സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾ ഒഴിവാക്കണം: നിർദ്ദേശം നൽകി കുവൈത്ത്
Post Your Comments