ദുബായ്: ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിയും തമ്മിലുള്ള ബന്ധം അധിക കാലത്തേക്ക് നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്ന് മുന്‍ പാക് താരം ഡാനിഷ് കനേരിയ. അനില്‍ കുബ്ലെ ഇന്ത്യയുടെ പരിശീലകനായി വന്നപ്പോള്‍ കോഹ്‌ലിയുമായി ഉണ്ടായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കനേരിയുടെ വിലയിരുത്തല്‍.
‘രാഹുല്‍ ദ്രാവിഡും വിരാട് കോഹ്ലിയും തമ്മിലുള്ള ബന്ധം ദീര്‍ഘകാലത്തേക്കു നല്ല രീതിയില്‍ത്തന്നെ പോവുമെന്ന് ഞാന്‍ കരുതുന്നില്ല. നേരത്തേ കുംബ്ലെയുമായും വിരാടിന്റെ ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചത് നമ്മള്‍ കണ്ടതാണ്. കുംബ്ലെയും ദ്രാവിഡും ദക്ഷിണേന്ത്യയില്‍ നിന്നും വന്നവരാണ്. മാത്രമല്ല ക്രിക്കറ്റില്‍ വലിയ പദവിയുമുള്ളവരാണ്. ഞാന്‍ ഈ രണ്ടു പേര്‍ക്കുമെതിരേയും കളിച്ചിട്ടുണ്ട്. ഇവര്‍ എത്ര മാത്രം ബുദ്ധിശാലികളാണെന്ന് അതുകൊണ്ടു തന്നെ നന്നായി അറിയുകയും ചെയ്യാം.’
‘കുംബ്ലെയുമായി വിരാടിന് നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഗാംഗുലിയുമായും വിരാട് പ്രശ്നത്തിന് തുടക്കമിട്ടിരിക്കുകയാണ്. കുംബ്ലെയും ഗാംഗുലിയും സ്വയം കഴിവ് തെളിയിച്ച മഹാന്‍മാരാണ്. ക്രിക്കറ്റെന്ന ഗെയിമിന്റെ യഥാര്‍ഥ അംബാസഡര്‍മാര്‍ കൂടിയാണ് ഇരുവരും. ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിമറിച്ച ഗാംഗുലിക്കെതിരേയാണ് വിരാട് ഇപ്പോള്‍ സംസാരിക്കുന്നത്’.
Read Also:- ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ കറ്റാര്‍ വാഴ
‘ഗാംഗുലി തുടക്കമിട്ടതാണ് എംഎസ് ധോണി വിജയകരമായി മുന്നോട്ട് കൊണ്ടുപോയത്. ഇപ്പോള്‍ 90ാം മിനിറ്റില്‍ വിരാടിന്റെ ഇങ്ങനെയൊരു എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു. ഗാംഗുലിയെപ്പോലെയോ അതുപോലെയുള്ള മറ്റേതെങ്കിലും ഇതിഹാസത്തിനെതിരേ സംസാരിക്കുന്നത് കോലിയെ ഒരു തരത്തിലും സഹായിക്കാന്‍ പോവുന്നില്ല’ കനേരിയ പറഞ്ഞു.
Post Your Comments