തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് സൗജന്യമാണെന്ന് കരുതുന്നത് ദുരന്തമാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. അടിമ-ഉടമ രീതിയിലേക്ക് ജനവും ഭരണാധികാരവും മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജി പണിക്കർ ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രിമാര്‍ ഉദ്ഘാടനം നടത്തി ഒരു കിറ്റ് കൊടുക്കുമ്പോൾ പാവപ്പെട്ടവന്‍ തൊഴുതിട്ടാണ് വാങ്ങിക്കുന്നത്. അത് എന്തൊരു ഭീകരമായ ദുരന്തമാണെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. അധികാരം ജനങ്ങളിലൂടെ ഉണ്ടാവുകയും അധികാരം ജനങ്ങളെ സൗജന്യകാംക്ഷികളായി കാണുകയും ചെയ്യുന്ന അവസ്ഥ ആണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് കുറേ സാധനങ്ങള്‍ സൗജന്യമായി തരുന്നു, അതുകൊണ്ട് നിങ്ങള്‍ സംതൃപ്തിപ്പെടുക എന്നതാണ്. വളരെ കൃത്യമായ ഒരു അടിമ-ഉടമ സമ്പ്രദായത്തിലേക്ക് ജനവും ഭരണാധികാരവും മാറുകയാണ്.’ രഞ്ജി പണിക്കര്‍ വ്യക്തമാക്കി.
Post Your Comments