Latest NewsKeralaNews

മദ്യം നല്‍കി നിരവധിതവണ പ്രകൃതി വിരുദ്ധ പീഡനം നടത്തി: ഒളിവിലായിരുന്ന പ്രതി പിടിയിൽ

ഒളിവില്‍ പോയ പ്രതിയെ കോട്ടയത്തെ ഒരു ലോഡ്ജില്‍ നിന്നാണ് പോലീസ് പൊക്കിയത്

കൊച്ചി: 15 വയസ്സുകാരിയെ നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. പൂക്കാട്ടുപടി സ്വദേശി ആകാശ് റോഷന്‍ നെയാണ് (22) തടിയിട്ടപറമ്ബ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. റോഷൻ പതിനഞ്ചുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മദ്യം നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും കഴുത്തില്‍ കിടന്ന കിടന്ന രണ്ടു പവന്റെ മാല അപഹരിക്കുകയും ചെയ്തെന്നാണ് കേസ്.

വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഒളിവില്‍ പോയ പ്രതിയെ കോട്ടയത്തെ ഒരു ലോഡ്ജില്‍ നിന്നാണ് പോലീസ് പൊക്കിയത്. പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ വെച്ച്‌ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.

read also: പുറം ലോകം പുരുഷന്മാരുടേയും അകത്തളങ്ങള്‍ സ്ത്രീയുടേതും എന്ന അസമത്വം ഭേദിച്ച്‌ സമത്വം ഉറപ്പ് വരുത്തണം: എംബി രാജേഷ്
പ്രതി വിളിക്കുമ്ബോള്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ തന്‍റെ കയ്യില്‍ ഉള്ള പെണ്‍കുട്ടിയുടെ ഫോട്ടോസ് മറ്റുള്ളവരെ കാണിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button