Latest NewsNewsIndia

രാജ്യ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന: ബിജെപിയെയും രാജ്യത്തെയും ശക്തമാക്കാൻ 1000 രൂപ പാർട്ടിഫണ്ട് നൽകി പ്രധാനമന്ത്രി

ഡൽഹി: ബിജെപി പാർട്ടിഫണ്ടിലേക്ക് 1000 രൂപ സംഭാവന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ സംഭാവനകൾ നൽകി ബിജെപിയെയും രാജ്യത്തെയും ശക്തിപ്പെടുത്താൻ സഹായിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി പണം നൽകിയതിന് കൈപ്പറ്റിയ രസീത് ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു.

‘ബിജെപിയുടെ പാർട്ടിഫണ്ടിലേക്ക് ഞാൻ 1000 രൂപ സംഭാവന ചെയ്തു. രാജ്യത്തിന്റെ താൽപര്യങ്ങൾക്കാണ് പ്രഥമ പരിഗണന. ഇതോടൊപ്പം, ജീവിതാവസാനം വരെ സ്വാർഥതയില്ലാതെ സേവനം ചെയ്യുന്ന നമ്മുടെ കേഡർമാരെ ചെറിയ തുകകൾ സംഭാവന ചെയ്ത് ശക്തരാക്കണം. ബിജെപിയെ ശക്തരാക്കാൻ സഹായിക്കുക, ഇന്ത്യയെ ശക്തമാക്കാൻ സഹായിക്കുക’. മോദി ട്വീറ്ററിൽ വ്യക്തമാക്കി.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവർഷത്തോടനുബന്ധിച്ച് ബിജെപി ആരംഭിച്ച സംഭാവനാ ക്യാമ്പയിനിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും 1000 രൂപ സംഭാവന നൽകി. 5 രൂപ മുതൽ 1000 രൂപ വരെ സംഭാവനയായി നൽകാനാകുമെന്ന് നദ്ദ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button