തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്.
Also Read:സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ഇയാൾ അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കൊവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്റൈനിലായിരുന്നു. ഒക്ടോബര്‍ ഒൻപതിനാണ് അയൽവാസിക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് യുവാവിന് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്.
അതേസമയം, സംസ്ഥാനത്ത് ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിരന്തരം രോഗികൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൃത്യമായ അവബോധവും കരുതലും വേണമെന്നും മന്ത്രി പറഞ്ഞു.
Post Your Comments