UAELatest NewsNewsInternationalGulf

റെയ്ഡിനെത്തിയ പോലീസ് സംഘത്തെ കണ്ട് ഭയന്ന് മൂന്നാംനിലയിൽ നിന്നും ചാടി: പ്രവാസി ഗുരുതരാവസ്ഥയിൽ

ഷാർജ: റെയ്ഡിനെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നാം നിലയിൽ നിന്നും പ്രവാസി താഴേക്ക് ചാടി. ഷാർജയിലെ അൽ നബാ ഏരിയയിലാണ് സംഭവം. പോലീസിന്റെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായാണ് ഇയാൾ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ഇയാൾ അതീവ ഗുരുതരാവസ്ഥയിലാണ്.

Read Also: പാലക്കാട്‌ വാഹനാപകടം : മരണം രണ്ടായി, രണ്ടു പേരുടെ നില അതീവ ഗുരുതരം

ഒരു അപ്പാർട്ട്‌മെന്റിൽ ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് റെയ്ഡിനെത്തിയത്. റെയ്ഡ് നടത്താനുള്ള സന്നാഹവുമായി എത്തിയ പോലീസിനെ കണ്ട് ഇയാൾ ഭയന്ന് താഴേക്ക് ചാടുകയായിരുന്നു. ഇയാളുടെ കാലുകൾ ഒടിയുകയും തലയോട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഇയാൾ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ഉടൻ തന്നെ നാഷണൽ ആംബുലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണിപ്പോൾ. സംഭവത്തിൽ വാസിത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Read Also: ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 10.35 ലക്ഷം തീർഥാടകർ: വരുമാനം 78.92 കോടി

shortlink

Related Articles

Post Your Comments

Related Articles


Back to top button