ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിലെ കാഴ്ച്ചകൾ ഓൺലൈനിലൂടെ ആസ്വദിച്ചത് 3.1 കോടിയിലേറെ പേർ. വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിനാളുകൾക്കാണ് ദുബായ് എക്‌സ്‌പോ വെർച്വൽ ദൃശ്യാനുഭവമൊരുക്കിയത്. എക്‌സ്‌പോയിൽ സന്ദർശനം നടത്താൻ കഴിയാത്തവർക്ക് എല്ലാ പരിപാടികളും വെർച്വലായി ആസ്വദിക്കാനുള്ള അവസരവും ദുബായ് എക്‌സ്‌പോ അധികൃതർ ഒരുക്കിയിട്ടുണ്ട്. virtualexpodubai.com. എന്ന സൈറ്റിലൂടെ വിർച്വൽ കാഴ്ച്ചകൾ ആസ്വദിക്കാം.
നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2022 മാർച്ച് 31 നാണ് ദുബായ് എക്‌സ്‌പോ 2020 അവസാനിക്കുന്നത്.
Post Your Comments