
ഫെബ്രുവരി ആദ്യ ആഴ്‌ചയോടെ കൊവിഡ് മൂന്നാം വ്യാപനം ഇന്ത്യയിൽ പാരമ്യത്തിലെത്തുമെന്ന് ഐഐടി കാൺപുരിന്റെ പഠന റിപ്പോർട്ട്.ഒമൈക്രോൺ വ്യാപനമാകും ഇതിന് വഴിവയ്‌ക്കുക. ഡിസംബർ പകുതിയോടെ മൂന്നാം വ്യാപനം തുടങ്ങി ഫെബ്രുവരി മൂന്നോടെ പാരമ്യത്തിലെത്തുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഇതുപ്രകാരം ഡിസംബർ 15 മുതൽ കേസുകൾ വർധിച്ച് 2022 ഫെബ്രുവരി മൂന്നോടെ പാരമ്യത്തിലെത്തും.
ഗോസിയൻ മിക്‌സ്‌ചർ മോഡൽ’ സ്റ്റാറ്റിസ്റ്റിക്കൽ ടൂൾ ഉപയോഗിച്ചാണ് ഐഐടിയിലെ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം വിദഗ്‌ധർ റിപ്പോർട്ട് തയ്യാറാക്കിയത്.
കൊവിഡ് ഒന്നും രണ്ടും തരംഗങ്ങളും ഒമൈക്രോൺ വ്യാപനത്തിൽ വിദേശരാജ്യങ്ങളിൽ കേസുകളിലെ സമീപകാല വർധനയും അടിസ്ഥാനമാക്കിയാണ് പഠനം.
Post Your Comments