കണ്ണൂർ: സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ മുസ്ലിം ലീഗ് നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് വിഷയത്തിൽ ഈ നീക്കമാണ് നടന്ന തെന്നും വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് സാവകാശം ചർച്ച ചെയ്തിട്ടുമതി എന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചിട്ടും ലീഗിന് മാത്രംഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
യൂഡിഎഫിലെ ഒന്നാമത്തെ പാർട്ടിയാണെന്ന് മുസ്ലിം ലീഗ് ചിലപ്പോൾ കരുതുന്നുവെന്നും കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മുസ്ലിംകൾക്ക് രക്ഷയില്ല എന്ന് വരുത്തിത്തീർക്കാൻ ലീഗ് നോക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ലീഗിൻ്റെ സമ്മേളനത്തിൽ മുസ്ലിമിൻ്റെ വികാരം പ്രകടിപ്പിക്കാൻ എന്ന് പറഞ്ഞ് എത്തിയവർ വിളിച്ച മുദ്രാവാക്യങ്ങൾ നിങ്ങൾ കേട്ടില്ലേ. സമ്മേളനത്തിൽ ആൾക്കൂട്ടം സ്വയംഭൂവായി ഉണ്ടായതാണെന്ന് ലീഗ് പ്രചരിപ്പിച്ചതെന്നും സമ്മേളനത്തിൽ തൻ്റെ അച്ഛൻ്റെ പേരും വലിച്ചിഴച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments