ThiruvananthapuramLatest NewsKeralaNattuvarthaNews

മരുതൂരില്‍ യുവാവിന് വെട്ടേറ്റു: പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മരുതൂരില്‍ യുവാവിന് വെട്ടേറ്റു. മരുതൂര്‍ സ്വദേശി അമല്‍ദേവി(22)നാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതു കൈയ്ക്ക് താഴെ വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തിലാണ് വെട്ടേറ്റത്. സംഭവത്തിൽ മണ്ണന്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം അക്രമത്തില്‍‌ കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് പിന്നിൽ അമല്‍ദേവിന്റെ സുഹൃത്തും വട്ടപ്പാറ സ്വദേശിയുമായ ജിബിനാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button