Latest NewsKeralaNews

ആരിഫും സലാമും പാലൂട്ടി വളർത്തിയ വിഷ സർപ്പങ്ങളാണ് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ടുകാർ: സന്ദീപ് വാര്യർ

ആരിഫും സലാമും പാലൂട്ടി വളർത്തിയ വിഷ സർപ്പങ്ങളാണ് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ടുകാരെന്ന് സന്ദീപ് വാര്യർ. ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബത്തെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ. പോലീസ് കേസന്വേഷണത്തിൽ ഇഴഞ്ഞ് നീങ്ങുകയാണെന്നും രഞ്ജിത്തിന്റെ കുടുംബത്തിന് നീതി കിട്ടണമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ കൊലപ്പെടുത്തിയ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി സ്വർഗീയ രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ശൈലിയിൽ രഞ്ജിത്തിനെ അരുംകൊല ചെയ്തത്. പോപ്പുലർ ഫ്രണ്ടിലെ ഐഎസ് മൊഡ്യൂൾ ഈ കൊലക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊലയുടെ ഭീകര സ്വഭാവം അതാണ് കാണിക്കുന്നത് യഥാർത്ഥ പ്രതികളിലേക്കെത്താൻ പോലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. എൻഐഎക്ക് അന്വേഷണം കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ആരിഫും സലാമും പാലൂട്ടി വളർത്തിയ വിഷ സർപ്പങ്ങളാണ് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ടുകാർ. സലാം എസ്ഡിപിഐക്കാരൻ ആണെന്ന് ആരോപിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയാണ്. ഈ ബന്ധം കാരണമാണോ പോലീസ് കേസന്വേഷണത്തിൽ ഇഴഞ്ഞു നീങ്ങുന്നത് എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. രഞ്ജിത്തിന്റെ കുടുംബത്തിന് നീതി ലഭിക്കണം . അതുറപ്പ് വരുത്തുക തന്നെ ചെയ്യും’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button