ഇസ്ലാമാബാദ് ; പാകിസ്താനില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ കെച്ച് ജില്ലയില്‍ സുരക്ഷാ ചെക്ക് പോസ്റ്റിലാണ് സംഭവം. രണ്ട് ഭീകരര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. പാക് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശം പാക് സൈന്യം വളഞ്ഞിരിക്കുകയാണ്. ബലൂചിസ്താനിലെ ക്രമസമാധാന നില തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരര്‍ ആക്രമണം നടത്തിയത് എന്ന് അധികൃതര്‍ പറഞ്ഞു.
ബലൂചിസ്താനില്‍ ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ ഭീകരാക്രമണമാണ് നടന്നത്. നേരത്തെയും ചെക്ക് പോസ്റ്റ് ആക്രമിച്ചാണ് ഭീകരര്‍ സൈനികനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസവും സൈനികര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.
Post Your Comments