കോട്ടയം: പ്രളയ ബാധിത പ്രദേശങ്ങളിലെ ധന സഹായം സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി കെ രാജൻ. കൂട്ടിക്കലിലും കൊക്കയാറും ഭൂമി ലഭിക്കാത്തതാണ് പ്രളയ പുനരധിവാസത്തിന് തടസമെന്ന് മന്ത്രി കെ രാജന് പറഞ്ഞു.
Also Read:മണ്ഡലകാല പൂജ : ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം
‘വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ പത്ത് ലക്ഷം രൂപ അനുവദിക്കും. നെല്‍വയലും നീര്‍ത്തടവും നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. നികത്തിയ നെല്‍വയലുകളും തണ്ണീര്‍ തടങ്ങളും തിരിച്ചു പിടിക്കും’, കെ രാജന്‍ വ്യക്തമാക്കി .
‘2008 മുതലുള്ള അനധികൃത നിലം നികത്തലുകള്‍ പരിശോധിക്കും. നെല്‍വയലും നീര്‍ത്തടവും നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. പട്ടയം ഇല്ലാത്തവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കും. ഏത് അറ്റം വരെ പോകേണ്ടി വന്നാലും റവന്യൂ വകുപ്പ് പിന്നോട്ടില്ല’, മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments