ചെന്നൈ: കാവി വസ്ത്രം ധരിച്ച് ഹിന്ദുപുരോഹിതന്റെ വേഷത്തിൽ കഞ്ചാവ് വിറ്റയാളെ പൊലീസ് അറസ്റ്റുചെയ്തു. അമ്പത്താറുകാരനായ ദാമു എന്നയാളെയാണ് മൈലാപ്പൂരിന് സമീപത്തുനിന്ന് രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അറസ്റ്റുചെയ്തത്. കഞ്ചാവ് വാങ്ങാൻ എന്ന വ്യാജേന എത്തിയ പൊലീസ് സംഘമാണ് ദാമുവിനെ കുടുക്കിയത്.
പൊലീസിനെ ഭയന്നാണ് പുരോഹിത വേഷത്തിൽ കഞ്ചാവ് വിറ്റതെന്നാണ് ദാമു പൊലീസിനോട് പറഞ്ഞത്. പുരോഹിതന്റെ ദേഹ പരിശോധന നടത്തുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഭയന്ന് പൊലീസ് അടുത്തുവരില്ലെന്നും അയാൾ കരുതിയിരുന്നു. സംശയം തോന്നാതിരിക്കാൻ എല്ലാ ആഴ്ചയും വിൽക്കുന്ന സ്ഥലം മാറ്റാറുമുണ്ടായിരുന്നു. ഏഴുകിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. രണ്ട് കൂട്ടാളികളെയും പിടികൂടിയിട്ടുണ്ട്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളായിരുന്നു ഇവരുടെ പ്രധാന ഇരകൾ.
Post Your Comments