ഹൈദരാബാദ്: കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ പിടിക്കാനെത്തിയ പൊലീസിന് നേരെ ഭാര്യയുടെ മുളക്പൊടി പ്രയോഗം. പൊലീസിന് നേരെ മുളക്പൊടി പ്രയോഗം നടത്തുന്നതിനിടെ ഭര്‍ത്താവ് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഷമീം പര്‍വീണ്‍ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ അറ്റപുരിലായിരുന്നു സംഭവം.
Read Also : കൃഷ്ണപ്രിയയുടെ മരണത്തിന് പിന്നാലെ മോശം പ്രചരണം: പരാതി നല്‍കാനൊരുങ്ങി കുടുംബം
2019ല്‍ ഉത്തരാഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസില്‍ പ്രതിയെ അന്വേഷിച്ചാണ് പൊലീസ് ഇവരുടെ വീട്ടിലെത്തിയത്. കേസ് അന്വേഷണത്തിനിടെ പ്രതിയും ഭാര്യയും ഹൈദരാബാദിലെ അറ്റപുരിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.
ഉത്തരാഖണ്ഡ് സ്പെഷല്‍ ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥരും പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയത്. പൊലീസിനെ കണ്ടതോടെ ഷമീം പര്‍വീണ്‍ ഇവര്‍ക്ക് നേരെ മുളക് പൊടി എറിയുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഉപദ്രവിക്കുകയാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിനിടെ നടന്ന ബഹളത്തിനിടെ ഭര്‍ത്താവ് രക്ഷപ്പെടുകയും ചെയ്തു.
Post Your Comments