കോഴിക്കോട്: തിക്കോടി പഞ്ചായത്തിന് മുന്നില്‍ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം തിക്കോടി വലിയമഠത്തില്‍ നന്ദകുമാറും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടന്ന മോശം പ്രചരണത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി കൃഷ്ണപ്രിയയുടെ കുടുംബം. നേരത്തെ നന്ദു വീട്ടില്‍ വന്ന ദിവസം പ്രശ്‌നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങളുടെ ഓഡിയോ റെക്കോഡ് ആണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് കൃഷ്ണപ്രിയയുടെ അച്ഛന്‍ മനോജ് പറയുന്നു.
Read Also : കാമുകൻ സമ്മാനിച്ച സെക്സ് ടോയ് പരീക്ഷിച്ചു, കുടുങ്ങിയത് മലദ്വാരത്തിൽ: യുവതിക്ക് സംഭവിച്ചത്
പ്ലസ്ടുവും ഡിഗ്രിയും എം.സി.എ.യും കഴിഞ്ഞ കൃഷ്ണപ്രിയ ഡിസംബര്‍ ഒമ്പതിനാണ് തിക്കോടി പഞ്ചായത്തില്‍ പ്ലാനിംഗ് വിഭാഗം പ്രോജക്ട് അസിസ്റ്റന്റായി താത്കാലിക ജോലിയില്‍ പ്രവേശിച്ചത്. അച്ഛന്‍ മനോജിന് ഹൃദയസംബന്ധമായ അസുഖമുണ്ട്. അമ്മ സുജാത സി.പി.എം. കുറ്റിവയല്‍ ബ്രാഞ്ച് മെമ്പറും സോപ്പ് നിര്‍മാണ തൊഴിലാളിയുമാണ്. സഹോദരന്‍ യദുകൃഷ്ണന്‍ വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥിയാണ്.
നിര്‍മാണത്തൊഴിലാളിയായിരുന്ന നന്ദകുമാറിന് കൃഷ്ണപ്രിയയോടുള്ള താത്പര്യവും തുടര്‍ന്നുള്ള അഭിപ്രായ വ്യത്യാസവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഡിസംബര്‍ 17ന് രാവിലെ പത്തുമണിയോടെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തിയ കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന ഭാവത്തില്‍ നന്ദകുമാര്‍ തടഞ്ഞുനിര്‍ത്തി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവര്‍ക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ കൃഷ്ണപ്രിയയും പിറ്റേദിവസം പുലര്‍ച്ചെ നന്ദകുമാറും മരണത്തിന് കീഴടങ്ങി.
Post Your Comments