ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 300 കടന്നു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മധ്യപ്രദേശില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.
Read Also : ഫാന്റം പൈലി പിടിയില്‍: നൂറോളം മോഷണ കേസുകളില്‍ പ്രതി
നിലവില്‍ മധ്യപ്രദേശില്‍ ഒമിക്രോണ്‍ കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്ത് രോഗ സാധ്യത മുന്നില്‍ കണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കര്‍ണാടകയും ഡല്‍ഹിയും കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സാധിക്കുമെങ്കില്‍ അത് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ 80 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 64 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാന 24, രാജസ്ഥാന്‍ 21, കര്‍ണാടക 31 എന്നിങ്ങനെയാണ് നിലവിലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം.
Post Your Comments