ന്യൂഡൽഹി : പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനോട് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കൊടുംക്രൂരത. 22 കാരനായയുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച പെണ്‍വീട്ടുകാര്‍ ജനനേന്ദ്രിയം ഛേദിച്ചു.
ഡൽഹി രജൗരി ഗാര്‍ഡനിലാണ് സംഭവം നടന്നത്. ദീര്‍ഘകാലമായി പെണ്‍കുട്ടിയും യുവാവും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതോടെ ഇരുവരും ഡൽഹി വിട്ട് പോയി വിവാഹിതരാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും തിരിച്ച് രജൗരി ഗാര്‍ഡനിലെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രജൗരി ഗാര്‍ഡനിലെത്തി യുവാവിനെ ട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു.
Read Also : രാജ്യത്ത് ഒമിക്രോൺ തീവ്രം : ജാഗ്രത വെടിയരുതെന്ന് പ്രധാനമന്ത്രി
യുവാവ് ഇപ്പോള്‍ സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്‍റെയും പെണ്‍കുട്ടിയുടെയും പരാതിയില്‍ യുവതിയുടെ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Post Your Comments