ന്യൂഡൽഹി: 240 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതയുടെ നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഉത്തർപ്രദേശിലെ മീററ്റിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്. ഒന്നിലധികം നിർമ്മാണ സംരംഭങ്ങൾക്കാണ് ഇന്നലെ അദ്ദേഹം തുടക്കം കുറിച്ചത്.
9,119 കോടി രൂപ ചിലവിലാണ് ദേശീയപാത നിർമ്മാണ പദ്ധതി പൂർത്തിയാക്കുന്നത്. ഗതാഗത തിരക്കു കുറച്ച് ചരക്കു നീക്കവും യാത്രാസൗകര്യവും മെച്ചപ്പെടുത്താൻ ഈ പദ്ധതികൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതത്തിന് നാഡികളായ ദേശീയപാതകളുടെ വികസനം സംസ്ഥാനത്തിന്റെ ത്വരിത വികസനത്തിന് കാരണമാകും.
8,364 കോടി രൂപ ചെലവ് വരുന്ന 6 ദേശീയപാതകളുടെ ശിലാസ്ഥാപനവും ഗഡ്ഗരി നിർവഹിച്ചു. ഈ ദേശീയപാതകളുടെ നിർമ്മാണം പൂർത്തിയായാൽ, കർഷകർക്ക് തങ്ങളുടെ വിഭവങ്ങൾ എളുപ്പം മാർക്കറ്റിലെത്തിക്കാൻ സാധിക്കുമെന്നും, അത് അവരുടെ സാമ്പത്തിക ഉന്നമനത്തിന് കാരണമാകുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
Post Your Comments