ErnakulamLatest NewsKeralaNattuvarthaNews

വിസ്മയ കേസ്: തന്റെ വാദം തെളിയിക്കാന്‍ അവസരം ലഭിച്ചില്ല, സുപ്രീം കോടതിയിൽ അപ്പീൽ നൽകി കിരൺകുമാർ

കൊച്ചി: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കേസിലെ പ്രതിയായ കിരണ്‍കുമാര്‍ സുപ്രീംകോടതിയിൽ.

കേസിലെ ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കളാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും ആരോപിച്ചാണ് കിരണ്‍ കുമാര്‍ അപ്പീല്‍ നല്‍കിയത്. നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്ത തനിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും വിചാരണ തീരുവോളം ജയിലില്‍ കഴിയേണ്ടതില്ലെന്നും കിരൺകുമാർ അപ്പീലില്‍ പറയുന്നു.

സില്‍വര്‍ ലൈന്‍ വെറും ആക്രിക്കച്ചവടം, കെ റെയിലിനായി ഉപയോഗിക്കുന്നത് ജപ്പാനില്‍ ഉപേക്ഷിച്ച ട്രെയിനുകൾ: പിസി ജോർജ്

തന്റെ വാദം തെളിയിക്കാന്‍ അവസരം ലഭിച്ചില്ലെന്നും മൊബൈല്‍ ഫോണിലെ ഫോട്ടോകളും വീഡിയോകളും താനും വിസ്മയയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്നതാണെന്നും കിരൺകുമാർ അപ്പീലില്‍ പറയുന്നു.

തന്നെ പ്രതിയാക്കാനുള്ള വ്യഗ്രതയില്‍ പോലീസ് ഇവയെല്ലാം ബോധപൂര്‍വം അവഗണിക്കുകയായിരുന്നു എന്നും ടിക്ടോക്കില്‍ സജീവമായിരുന്ന താന്‍ അറിയപ്പെടുന്ന ആളായതിനാല്‍ മാധ്യമവിചാരണയ്ക്ക് ഇരയായെന്നും അപ്പീലില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button