ജിദ്ദ: പ്രതിരോധശേഷി കൈവരിച്ചതിന് ശേഷം വാക്‌സീൻ ഡോസുകൾ ആവർത്തിക്കേണ്ട ആവശ്യമില്ലെന്ന് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയത്തിലെ പ്രിവന്റീവ് ഹെൽത്ത് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസിരിയാണ് ഇക്കാര്യം അറിയിച്ചത്.
ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ള ചില വിഭാഗങ്ങൾക്ക് വർഷം തോറും എന്ന തോതിലോ, രണ്ടോ മൂന്നോ വർഷം എന്ന തോതിലോ ഡോസുകൾ സ്വീകരിച്ചാൽ മതിയെന്നാണ് ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെടുന്നത്.
അതേസമയം അഞ്ചു വയസ്സ് മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്കു വാക്‌സീനേഷൻ സൗദിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വൈറസിന്റെ വകഭേദങ്ങളിൽ നിന്നും സങ്കീർണതകളിൽ നിന്നുമുള്ള കുട്ടികളുടെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും ഭാഗമായാണ് കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നത്.
Post Your Comments